Skip to main content

കട്ടപ്പന ബ്ലോക്ക്തല ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും   ജനുവരി 13 ന്  കട്ടപ്പനയിൽ

 

 

കട്ടപ്പന ബ്ലോക്ക്പഞ്ചായത്ത് ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും 

ജനുവരി 13 ന് 

കട്ടപ്പന മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ 

നടക്കും. രാവിലെ പത്തു മണിക്ക്

വൈദ്യുതി വകുപ്പു മന്ത്രി  എം.എം. മണി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും. ഇടുക്കി എം.എല്‍.എ. റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. പീരുമേട് എം.എല്‍.എ. ഇ.എസ്. ബിജിമോൾ മുഖ്യ പ്രഭാഷണം നടത്തും.

 ജില്ലാ കളക്ടര്‍  എച്ച് ദിനേശന്‍ അദാലത്തുകളുടെ ഉദ്ഘാടനം നിർവ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി സ്വാഗതവും ബി.ഡി.ഒ. ധനേഷ്. ബി നന്ദിയും പറയും.

ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  കെ. പ്രവീണ്‍ വിഷയാവതരണം നടത്തും.

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള ഉപ്പുതറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, ഇരട്ടയാര്‍, വണ്ടന്‍മേട്, ചക്കുപളളം എന്നീ ആറ് ഗ്രാമപഞ്ചായത്തുകളിലായി 1476 വീടുകള്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.  

 

രണ്ടായിരത്തോളം ആളുകള്‍ കുടുംബ സംഗമത്തില്‍ പങ്കെടുക്കും.    കുടുംബ സംഗമത്തില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിനായി പബ്ലിക് റിലേഷൻസ് വകുപ്പ് ഉൾപ്പെടെ 20 ല്‍ പരം സർക്കാർ വകുപ്പുകളുടെ കൗണ്ടറുകള്‍ ക്രമീകരിച്ചിട്ടുണ്ട്.  ഈ കൗണ്ടറുകള്‍ വഴി ഓണ്‍ലൈന്‍ സേവനങ്ങള്‍ അപ്പോള്‍ തന്നെ ലഭ്യമാകും.വീട്ടു നമ്പര്‍ ലഭ്യമാക്കല്‍, റേഷന്‍കാര്‍ഡിനുളള അപേക്ഷകള്‍, ആധാര്‍-റേഷന്‍കാര്‍ഡുകളിലെ തെറ്റു തിരുത്തല്‍, ബാങ്ക് അക്കൗണ്ട് ആരംഭിക്കല്‍, വിവിധ ക്ഷേമ പെന്‍ഷന്‍ അപേക്ഷകള്‍, ജീവിത ശൈലീ രോഗ നിര്‍ണ്ണയം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ ബോധവത്ക്കരണം, കൃഷി വകുപ്പിന്റെ വിവിധ സേവനങ്ങള്‍ എന്നിവയാണ് പ്രധാനമായും കൗണ്ടറുകള്‍ വഴി നല്‍കുന്നത്.  തത്സമയം തീര്‍പ്പാക്കാന്‍ സാധിക്കാത്ത വിഷയങ്ങള്‍ പ്രത്യേക പരിഗണന നല്‍കി  വേഗത്തിൽ തുടർനടപടികൾ പൂർത്തീകരിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ആശ ആന്റണി അറിയിച്ചു.

ഉദ്ഘാടന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ

വി.ആർ.ശശി, എ.എൽ.ബാബു, കെ.സത്യൻ, കുസുമം സതീഷ്, ജാൻസി റെജി, റാണി ജോസഫ്,

ബ്ലോക്ക് വൈസ് പ്രസിഡന്റ്  കാഞ്ചിയാര്‍ രാജന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ അഡ്വ. സിറിയക് തോമസ്, കുഞ്ഞുമോൾ ചാക്കോ, മോളി മൈക്കിൾ, ജില്ലാ പഞ്ചായത്തംഗങ്ങളായ ലിസമ്മ സാജൻ, മോളി ഡൊമിനിക്, നിർമ്മല നന്ദകുമാർ, ബ്ലോക്ക്ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍  രാജേന്ദ്രന്‍ മാരിയില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍  കുട്ടിയമ്മ സെബാസ്റ്റ്യന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍  സന്ധ്യരാജ, ബ്ലോക്ക്മുന്‍  പ്രസിഡന്റ്  സാലി ജോളി, മുന്‍ വൈസ് പ്രസിഡന്റ്  ജിജി കെ. ഫിലിപ്പ്, ബ്ലോക്ക് - ഗ്രാമപഞ്ചായത്തംംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

 

 

date