Skip to main content

പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ അദാലത്ത്

പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ നിലവിലുളള പരാതികളിൽ തീർപ്പ് കൽപിക്കുന്നതിനായി തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജനുവരി 28, 29 തീയതികളിൽ പരാതി പരിഹാര അദാലത്ത് നടത്തുന്നു. കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി, മുൻ എംപി എസ് അജയകുമാർ എന്നിവർ അദാലത്തിന് നേതൃത്വം നൽകും. പരാതിപരിഹാര അദാലത്തുകളിൽ ബന്ധപ്പെട്ട പോലീസ് ഓഫീസർമാർ, റവന്യൂ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ആരോഗ്യവകുപ്പ്, സഹകരണ വകുപ്പ്, പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും.

date