Skip to main content

കൊടുങ്ങല്ലൂരിൽ താലൂക്ക് പരാതി പരിഹാര അദാലത്ത് നടന്നു

കേരള സർക്കാരിന്റെ സംസ്ഥാന തല പരാതി പരിഹാര നടപടികളുടെ ഭാഗമായി കൊടുങ്ങല്ലൂർ താലൂക്ക് പരാതി പരിഹാര അദാലത്ത് കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസിൽ നടന്നു. ജില്ലാ കളക്ടർ എസ് ഷാനവാസ് നേതൃത്വം നല്കിയ അദാലത്ത് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. അതിർത്തി തർക്കങ്ങൾ, പൊതുവഴി കയ്യേറ്റം, പുറമ്പോക്ക് കൈയേറ്റം, അപകടകരങ്ങളായ വൃക്ഷങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയ പരാതികളാണ് അദാലത്തിന് മുമ്പിലെത്തിയത്. ആർഡിഒ സി ലതിക, ഡെപ്യൂട്ടി കളക്ടർ എൻ കെ കൃപ, ദേശീയപാത ഡെപ്യൂട്ടി കളക്ടർ ഐ പാർവ്വതി, തഹസിൽദാർ ജെസ്സി സേവിയർ, വിവിധ വകുപ്പുദ്യോഗസ്ഥർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അപേക്ഷകളും ഓൺലൈനായി സ്വീകരിച്ചു.

date