Skip to main content

42-ാമത് തൃശൂർ പുഷ്പോത്സവം ഇന്ന് തുടങ്ങും

42-ാമത് പുഷ്‌പോൽസവം ഇന്ന് (ജനുവരി 24) വൈകീട്ട് നാലിന് തേക്കിൻകാട് മൈതാനിയിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ മേയർ അജിത വിജയൻ അധ്യക്ഷയാവും. ജനുവരി 24 മുതൽ ഫെബ്രുവരി രണ്ടു വരെയാണ് പുഷ്പ-ഫല-സസ്യ പ്രദർശനം നടക്കുക. തൃശൂർ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി, കോർപറേഷൻ, കൊച്ചിൻ ദേവസ്വം ബോർഡ്, ജില്ലാ പഞ്ചായത്ത്, കേരള കാർഷിക സർവകലാശാല, കേരള കൃഷി വകുപ്പ്, വെറ്ററിനറി സർവകലാശാല എന്നിവയുടെ ആഭിമുഖ്യത്തിലാണ് പുഷ്പോത്സവം സംഘടിപ്പിക്കുക. ഏറെ പുതുമകളോടെയും വൈവിദ്ധ്യപൂർണമായും, വിജ്ഞാനദായകവുമായാണ് പരിപാടി അണിയിച്ചൊരുക്കുന്നത്. ഇതോടനുബന്ധിച്ച് സെമിനാറുകൾ, പെറ്റ് ഷോ, വെജിറ്റബിൾ കാർവിങ്, പുഷ്പാലങ്കാര മത്സരങ്ങൾ, കാർഷിക പ്രശ്‌നോത്തരി, കാർഷിക സംവാദം, ഗാനമേള, നൃത്ത നൃത്യങ്ങൾ എന്നിവയും അരങ്ങേറും. ജില്ലാ കളക്ടർ എസ് ഷാനവാസ് ആമുഖ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ ചന്ദ്ര ബാബു, കൗൺസിലർ എം എസ് സമ്പൂർണ, എം എൽ റോസി, പ്രിൻസിപ്പൽ കൃഷി ഓഫീസർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും

date