Skip to main content

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഈവനിങ് ഒപി

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഫെബ്രുവരി ഒന്ന് മുതൽ ഇവനിങ് ഒപി ആരംഭിക്കും. ആശുപത്രി മാനേജ്‌മെന്റ് യോഗത്തിലാണ് തീരുമാനം. ഈവനിങ് ഒപി യിലേക്കുള്ള ഡോക്ടറെ നഗരസഭയും ഫാർമസിസ്റ്റിനെ ആശുപത്രി മാനേജ്‌മെന്റും നിയമിക്കും. നിലവിൽ ഉച്ചവരെയാണ് ഒപി സമയം. ഉച്ചയ്ക്ക് ശേഷം വരുന്ന രോഗികൾക്ക് അത്യാഹിത സേവനം മാത്രമാണ് ലഭിക്കുന്നത്. ഇത് പരിഹരിക്കാനാണ് ഈവനിങ് ഒപി ആരംഭിക്കുന്നത്. ഇനി മുതൽ ആശുപത്രിയിൽ എത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ് ഫീസും ഈടാക്കും. ഇരുചക്ര വാഹനങ്ങൾക്കൊഴികെ പത്തു രൂപയാണ് ഫീസ്. ഇതിനായി ആശുപത്രിയിയുടെ പടിഞ്ഞാറെ ഭാഗത്തു പാർക്കിങ് ഗ്രൗണ്ട് ഒരുക്കും. നിലവിൽ രണ്ട് ഷിഫ്റ്റായി പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം മൂന്ന് ഷിഫ്റ്റാക്കി ഉയർത്തും.
 

date