Skip to main content

വി.കെ.എൻ.പുരസ്‌കാരസമർപ്പണം 25 ന്

വി.കെ.എൻ.ന്റെ 16-ാം ചരമവാർഷികത്തിന്റെ ഭാഗമായി തിരുവില്വാമല ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ വി.കെ.എൻ.അനുസ്മരണസമ്മേളനം സംഘടിപ്പിക്കുന്നു. ജനുവരി 25 രാവിലെ പത്തിന് വി.കെ.എൻ.ന്റെ വസതിയിൽ പുഷ്പാർച്ചനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. സ്മരണാഞ്ജലിയിൽ കെ.പി.ഉമാശങ്കർ അധ്യക്ഷത വഹിക്കും. ടി.ഗോപിനാഥൻ സ്വാഗതവും പി.ശശികുമാർ നന്ദിയും പറയും. വേദവതിയമ്മ, കുടുംബാംഗങ്ങൾ, ജനപ്രതിനിധികൾ, സാഹിത്യ അക്കാദമി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവില്വാമല ഗ്രാമീണ വായനശാലയിലെ വി.കെ.എൻ.ഹാളിൽ സ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കവിതാലാപനസദസ്സ് നടക്കും. തുടർന്ന് സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ഡോ.കെ.എം.അനിൽ സ്മാരകപ്രഭാഷണം നടത്തും. സംഘാടകസമിതി വൈസ് ചെയർമാൻ പി.നാരായണൻകുട്ടി ആമുഖപ്രഭാഷണം നടത്തും. പി.ആർ.ജയൻ, ബിനു മലയിൽ എന്നിവർ സംസാരിക്കും. വൈകീട്ട് അഞ്ചിന് പൊതുസമ്മേളന ഉദ്ഘാടനവും വി.കെ.എൻ.പുരസ്‌കാരം ആരോഹണം 2020 പ്രഖ്യാപനവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവ്വഹിക്കും. യു.ആർ.പ്രദീപ് എംഎൽഎ അധ്യക്ഷത വഹിക്കും. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം അക്കാദമി പ്രസിഡണ്ട് വൈശാഖൻ നടത്തും. അനുസ്മരണ പ്രഭാഷണവും സാഹിത്യ അക്കാദമി ഹാസസാഹിത്യ അവാർഡ് ജേതാവിനുള്ള ആദരസമർപ്പണവും സി.രാധാകൃഷ്ണൻ നിർവ്വഹിക്കും. വി.കെ.കെ.രമേഷ് ആദരം ഏറ്റുവാങ്ങും. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ എസ്. നായർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പത്മകുമാർ, തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ആർ.മണി, തിരുവില്വാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു സുരേഷ്, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.കുമാരൻ, ഗ്രാമീണ വായനശാല സെക്രട്ടറി ജയപ്രകാശ് കുമാർ, തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ആർ.മണി എന്നിവർ സംസാരിക്കും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും.

date