Skip to main content

എറണാകുളം അറിയിപ്പുകള്‍

തൃപ്പൂണിത്തുറ, ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രിയിൽ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രക്തക്കുഴലുകളെ ബാധിച്ചുണ്ടാകുന്ന രോഗങ്ങൾക്കുള്ള പ്രതിരോധ ക്ലീനിക് നടത്തുന്നു. ക്ലീനിക് 35 വയസിന് മുകളിൽ പ്രായമുള്ള ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ബാധിച്ചിട്ടില്ലാത്തവർക്ക് വേണ്ടിയുള്ളതാണ്. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നീ രോഗാവസ്ഥകൾ സ്ഥിരീകരിക്കപ്പെട്ടവരും സ്ഥിരീകരണം ആവശ്യമുള്ളവരും ആശുപത്രിയിലെ മൂന്നാം നമ്പർ ഒ.പിയിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ എത്തണം. കൂടുതൽ വിവരങ്ങൾക്ക് 9447363884 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

അറിയിപ്പുകള്‍

 

മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ്

 പ്രഖ്യാപിച്ചു

 

      കൊച്ചി:  കേരള മീഡിയ അക്കാദമി മാധ്യമ ഗവേഷക ഫെലോഷിപ്പ് 2019-2020 ന് അര്‍ഹരായവരെ പ്രഖ്യാപിച്ചു.   സൂക്ഷ്മ വിഷയങ്ങളില്‍ ഒരു ലക്ഷം രൂപ വീതമുള്ള ഫെലോഷിപ്പിന് വി.പി സുബൈര്‍ (മലയാള മനോരമ)- മലയാള പത്രങ്ങളുടെ സാങ്കേതിക വളര്‍ച്ചയുടെ ചരിത്രം, സുധീര്‍നാഥ് എന്‍.ബി (സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍)- കാര്‍ട്ടൂണ്‍ ചരിത്രം എന്നിവര്‍   അര്‍ഹരായി.  

സമഗ്രവിഷയത്തില്‍  വിനോദ് പായം (ദേശാഭിമാനി) അനൂപ്ദാസ് .കെ (മാതൃഭൂമി)ദാവൂദ് .പി (ചന്ദ്രിക),ഫഹീം ചമ്രവട്ടം (മാധ്യമം),ജിഷ എലിസബത്ത് (മാധ്യമം)രമേശ്ബാബു.ആര്‍ (ജനയുഗം)എന്നിവര്‍ക്ക് 75,000 രൂപ വീതവും ഫെലോഷിപ്പ്  നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു.

പൊതു ഗവേഷണ മേഖലയില്‍ ആര്‍.കെ.ബിജുരാജ് -മാധ്യമം ആഴ്ചപതിപ്പ്, രമ്യ.കെ.എച്ച്- മാതൃഭൂമി, ബി.ജ്യോതികുമാര്‍-മലയാള മനോരമ,                           ഡോ.ബിജി.കെ.ബി- ശ്രീകൃഷ്ണ കോളജ്, ഗുരുവായൂര്‍, റിച്ചാര്‍ഡ് ജോസഫ് - ദീപിക, ഡോ.ജെസി നാരായണന്‍-  ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്, പി.ശ്രീകുമാര്‍ - ജന്മഭൂമി, കെ.ജെ.അരുണ്‍- മലയാള മനോരമ, രഞ്ജിത് ജോണ്‍ - ദീപിക, ശ്രുതിദേവി.സി.റ്റി- ഭാരതീയാര്‍ യൂണിവേഴ്‌സിറ്റി, ബിജിത്ത്.എം.ഭാസ്‌കര്‍- കെ.എം.എം കോളജ്,             ജി.രാജേഷ്‌കുമാര്‍-ദേശാഭിമാനി, വി.ജയകുമാര്‍- കേരളകൗമുദി, ശ്യാംകുമാര്‍.എ.എ- ഏഷ്യാനെറ്റ് ന്യൂസ് എന്നിവര്‍ക്ക് 10,000 രൂപ വീതം ഫെലോഷിപ്പ് നല്‍കും.

തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം.പി. അച്യുതന്‍, ഡോ. ജെ. പ്രഭാഷ്, കെ.കുഞ്ഞികൃഷ്ണന്‍,  ഡോ. നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

 

ടി.വി.ആര്‍ ഷേണായി  ബുക്ക് കോര്‍ണര്‍ ഉദ്ഘാടനം 29 ന്

 

കൊച്ചി: ഇന്ത്യന്‍ മാധ്യമ ദിനത്തിന്റെ ഭാഗമായി 2020 ജനുവരി 29 ന് ബുധനാഴ്ച രാവിലെ 10.30 ന് കേരള മീഡിയ അക്കാദമിയില്‍ ടി.വി.ആര്‍.ഷേണായി ബുക്ക് കോര്‍ണര്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. അന്തരിച്ച പ്രമുഖ പത്ര പ്രവര്‍ത്തകന്‍ ടി.വി.ആര്‍.       ഷേണായിയുടെ പുസ്തകശേഖരം അക്കാദമി ലൈബ്രറിക്ക് സംഭാവന നല്‍കിയിരുന്നു.  ബുക്ക് കോര്‍ണറിന്റെ ഉദ്ഘാടനം മുന്‍വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി നിര്‍വ്വഹിക്കും.  ടി.വി.ആര്‍.ഷേണായിയുടെ ഭാര്യ സരോജം ഷേണായി, മുന്‍ എം.പി കെ.വി തോമസ്, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ.ഗോപാലകൃഷ്ണന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ഇ.എസ്.സുഭാഷ് എന്നിവര്‍ പങ്കെടുക്കും.

പത്രദിന പ്രഭാഷണം പ്രമുഖ മാധ്യമ നിരീക്ഷകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍  നടത്തും.  അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അദ്ധ്യക്ഷത വഹിക്കും.  സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല സ്വാഗതവും ഇന്‍സ്റ്റിററ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം.ശങ്കര്‍ നന്ദിയും പറയും.

 

എന്‍.റാമിന് കേരള മീഡിയ അക്കാദമി

ദേശീയ പുരസ്‌കാരം

 

കൊച്ചി: അതിവിശിഷ്ട മാധ്യമ പ്രവര്‍ത്തനത്തിനുള്ള  കേരള മീഡിയ അക്കാദമിയുടെ  ദേശീയ മാധ്യമ പുരസ്‌കാരത്തിന് ദ ഹിന്ദു ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ എന്‍ റാം അര്‍ഹനായി.

  ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും  അടങ്ങുന്നതാണ് പുരസ്‌കാരം.

അക്കാദമിയുടെ നാല്പതാം വാര്‍ഷിക ആഘോഷത്തിന് ഭാഗമായി    നിര്‍ഭയവും മികവുറ്റതുമായ  മാധ്യമപ്രവര്‍ത്തനത്തിന് ദേശീയമായി  ഏര്‍പ്പെടുത്തിയതാണ്  ഈ പുരസ്‌കാരമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു. മാര്‍ച്ചില്‍ കൊച്ചിയിലെ മാധ്യമ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  പുരസ്‌കാരം സമ്മാനിക്കും. 40 വര്‍ഷത്തെ  മാധ്യമപ്രവര്‍ത്തനത്തെ വിലയിരുത്തിയാണ് റാമിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് ജൂറി കമ്മിറ്റി കമ്മിറ്റി വ്യക്തമാക്കി. മുന്‍ വിദ്യാഭ്യാസ  സാംസ്‌ക്കാരിക മന്ത്രി എം എ ബേബി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ് ,പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ , മാധ്യമ നിരൂപകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഏഷ്യാനെറ്റ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍  ആസൂത്രണ ബോര്‍ഡ് അംഗം ഡോ. മൃദുല്‍  ഈപ്പന്‍  എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍ . ബൊഫേഴ്‌സ് മുതല്‍ റഫാല്‍ വരെയുള്ള  കുംഭകോണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിലെ മികവും മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള  പ്രതിബദ്ധതാ നിലപാടും മാതൃകാപരമാണെന്ന് ജൂറി വിലയിരുത്തി.

വാര്‍ത്താസമ്മേളനത്തില്‍  അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല, അസി.സെക്രട്ടറി സുരേഷ് കുമാര്‍ പി.സി എന്നിവര്‍ പങ്കെടുത്തു.

 

കുടിവെളളം മുടങ്ങും

 

കൊച്ചി: മരട് മുനിസിപ്പാലിറ്റിയിലെ ഇ.എം.എസ് റോഡില്‍ പൈപ്പ് ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 24) മരട്, നെട്ടൂര്‍ എന്നീ പ്രദേശങ്ങളില്‍ കുടിവെളള വിതരണം മുടങ്ങുമെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

യുവജന കമ്മീഷന്റെ ജില്ലാ അദാലത്ത് 25-ന്

കൊച്ചി: യുവാക്കളുടെ അവകാശങ്ങളുടെ സംരക്ഷകരായി വര്‍ത്തിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാനത്തെ യുവജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും പരിഹരിക്കുന്നതിനും എല്ലാ ജില്ലകളിലും അദാലത്തുകള്‍ നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ ജനുവരി 25-ന് രാവിലെ 11 മുതല്‍ എറണാകുളം ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. 18 വയസിനും 40 വയസിനും മധ്യേയുളള യുവജനങ്ങളില്‍ നിന്നും പരാതികളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2308630.

 

ലാബ് അസിസ്റ്റന്റ്; താത്കാലിക നിയമനം

 

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ലാബ് അസിസ്റ്റന്റ്/ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.  യോഗ്യത ബി.എസ്.സി എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി, പ്രവൃത്തി പരിചയം. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയുമായി ജനുവരി 28-ന് രാവിലെ 11-ന് ഇന്റര്‍വ്യൂവിന് ഹാജരാകണം.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കൊച്ചി: ഗ്രാമ വികസന വകുപ്പിന്‍ കീഴിലുളള ഗാന്ധി ഗ്രാം ഡെവലപ്‌മെന്റ് സൊസൈറ്റി നെല്ലാട് തയ്യല്‍ പരിശീലനം കഴിഞ്ഞവര്‍ക്ക് തയ്യല്‍ മെഷീന്‍ വിതരണം ചെയ്യുന്നതിന് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മിഷണര്‍ (ജനറല്‍) ഓഫീസിലേക്ക് 10 തയ്യല്‍ മെഷീന്‍ (സിഗിള്‍) സപ്ലൈ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ടിനകം കാക്കനാട് സിവില്‍ സ്റ്റേഷനിലുളള അസിസ്റ്റന്റ് കമ്മീഷണര്‍ (ജനറല്‍) ഓഫീസില്‍ സമര്‍പ്പിക്കണം

date