Skip to main content

കൊറോണ വൈറസ് ബാധ: ആരോഗ്യസർവകലാശാലയിൽ വിദഗ്ധരുടെ യോഗം

കൊറോണ വൈറസ് ബാധയ്‌ക്കെതിരെ പ്രതിരോധം തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിക്കാൻ വേണ്ടി, ദേശീയ-അന്തർദേശീയ വിദഗ്ധരുടെ യോഗം ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അദ്ധ്യക്ഷതയിൽ  ഫെബ്രുവരി നാലിന് രാവിലെ 10.30ന് സർവകലാശാലാ ആസ്ഥാനത്തു ചേരും. പ്ലാനിംഗ് ബോർഡ് അംഗവും കേരള സർവകലാശാലാ മുൻ വൈസ് ചാൻസിലറുമായ ഡോ. ബി. ഇക്ബാൽ ചർച്ചകൾക്ക് തുടക്കം കുറിക്കും. ഡോ. ഷൗക്കത്ത് അലി (നാഷണൽ ഡിസീസ് കൺട്രോൾ സെന്റർ), ഡോ. സുനിൽ ചാക്കോ (ഹാർവാർഡ് സർവകലാശാല), ഡോ. അമർ ഫെറ്റിൽ (കേരള ആരോഗ്യ വകുപ്പ്), ഡോ. എം.കെ.നാരായണൻ (വെറ്ററിനറി സർവകലാശാല) എന്നിവർക്കു പുറമേ, കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിവിധ വിഭാഗങ്ങളിലെ അധ്യാപർ, ഗവേഷകർ, പൊതുജനാരോഗ്യ വിദഗ്ധർ, സർവകലാശാലാ വിദ്യാർഥി യൂണിയൻ പ്രതിനിധികൾ എന്നിവരും പങ്കെടുക്കും.
പി.എൻ.എക്സ്.481/2020

date