Skip to main content

മുളയധിഷ്ഠിത ഫർണിച്ചർ നിർമ്മാണ സംരംഭകർക്ക് നൈപുണ്യ വികസന പരിപാടി

സംസ്ഥാന വനഗവേഷണ സ്ഥാപനം മുളയധിഷ്ഠിത ഫർണിച്ചർ നിർമ്മാണ സംരംഭകർക്കായി നൈപുണ്യ വികസന പരിപാടി സംഘടിപ്പിക്കും. മുളയധിഷ്ഠിത ഫർണിച്ചർ ഉൽപ്പന്നങ്ങളുടെ ഡിസൈനിംഗ്, നിർമ്മാണം, വിപണനം, സംരംഭങ്ങളുടെ സ്വയം പര്യാപ്തയ്ക്കായുള്ള മെച്ചപ്പെട്ട മാനേജ്‌മെന്റിനായുള്ള കൂട്ടായ ക്ലസ്റ്റർ പ്രവർത്തനങ്ങളുടെ സംഘാടനം എന്നീ മേഖലകളിലാണ് സംരംഭകർക്ക് പരിശീലനം നൽകുക. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, ബാംബൂ ഫോറം ഓഫ് ഇൻഡ്യ, മുളയധിഷ്ഠിത ഫർണിച്ചർ നിർമ്മാണ ശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ പരിശീലനത്തിന് നേതൃത്വം നൽകും. വനഗവേഷണ സ്ഥാപനത്തിന്റെ മുളയധിഷ്ഠിത ഗവേഷണ ഫലങ്ങൾ സംരംഭങ്ങളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് നൈപുണ്യ വികസന പരിപാടി. പീച്ചിയിലെ സംസ്ഥാന വനഗവേഷണ സ്ഥാപനത്തിൽ മാർച്ച് 23 മുതൽ 28 വരെയാണ് പരിപാടി. സംരംഭകർ ഫെബ്രുവരി 20നു മുമ്പ് അപേക്ഷിക്കണം. കെ.എഫ്.ആർ.ഐ മുള/ ചൂരൽ ക്ലസ്റ്റർ അംഗങ്ങളായ സംരംഭകർക്ക് മുൻഗണന ലഭിക്കും. ഫോൺ: 8547831348.
പി.എൻ.എക്സ്.612/2020

date