Post Category
സഹകരണ കോണ്‍ഗ്രസ്സ് പതാകജാഥ ഇന്ന് ജില്ലയില്‍
കണ്ണൂരില്‍ ഫെബ്രുവരി 10 മുതല്‍ 12 വരെ നടക്കുന്ന എട്ടാമത് സഹകരണ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന്റെ ഭാഗമായി 3ന് തിരുവനന്തപുരത്തു നിന്നാരംഭിച്ച പതാകജാഥ ഇന്ന് (ഫെബ്രുവരി 8) ജില്ലയിലെത്തും. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് നയിക്കുന്ന പതാക ജാഥയ്ക്ക് വൈത്തിരിയില്‍ രാവിലെ 9ന് ആദ്യ സ്വീകരണം നല്‍കും. ജില്ലയിലെ സഹകരണ സംഘങ്ങളുടെ ഭരണ സമിതി യോഗങ്ങള്‍, ജീവനക്കാര്‍, വകുപ്പ് ഉദേ്യാഗസ്ഥര്‍ എന്നിവര്‍ ജാഥയെ അനുഗമിക്കും. 10.30ന് കല്‍പ്പറ്റ സഹകരണ ബാങ്ക്, 11.45ന് ജില്ലാ സഹകരണ ബാങ്ക്, 12ന്ന3- മീനങ്ങാടി സഹകരണ ബാങ്ക്, 1.30ന് സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക്, 3.30ന് നല്ലൂര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്ക് പരിസരങ്ങളി ജാഥക്ക് സ്വീകരണം നല്‍കും. വൈകീട്ട് 6ന് മാനന്തവാടി അര്‍ബന്‍ സഹകരണ സംഘം പരിസരത്ത് ജാഥ സമാപിക്കും.
date
- Log in to post comments