Skip to main content

കമ്യൂണിറ്റി കിച്ചണിലേക്ക് സാധനങ്ങള്‍നല്‍കി  കുടുംബശ്രീ യൂണിറ്റുകള്‍

കുളനട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനത്തിനു സഹായകരമായി ഉല്പന്നങ്ങള്‍ നല്‍കി  ഉളനാട് വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റുകള്‍ രംഗത്തെത്തി.  വാര്‍ഡിലെ ഓരോ കുടുംബശ്രീ യൂണിറ്റുകളുടേയും നേതൃത്വത്തില്‍ ശേഖരിച്ച 85 കിലോ അരിയടക്കമുള്ള സാധനങ്ങളാണു കമ്യൂണിറ്റി കിച്ചണിലേക്കു നല്‍കിയത്.

പച്ചക്കറി, പലവ്യഞ്ജന സാധനങ്ങളും കുടുംബശ്രീ യൂണിറ്റുകള്‍ കമ്യൂണിറ്റി കിച്ചണിലേക്കു നല്‍കി. പഞ്ചായത്തിലെ എല്ലാ വാര്‍ഡിലേയും കുടുംബശ്രീ അംഗങ്ങള്‍ ഇത്തരത്തില്‍ വാര്‍ഡുകള്‍ കേന്ദീകരിച്ച് കമ്യൂണിറ്റി കിച്ചണിനായി ഉല്പന്നങ്ങള്‍ നല്‍കും. ഇതിന്റെ മുന്നോടിയായാണ് ഉളനാട് വാര്‍ഡിലെ ഉത്പന്നശേഖരണം നടന്നത്.

ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ മോഹന്‍ദാസ് ഉല്പന്നങ്ങള്‍ ഏറ്റുവാങ്ങി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സതി എം നായര്‍, വാര്‍ഡ് മെമ്പര്‍ പോള്‍ രാജന്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ സുരേഷ്, യൂത്ത് കോര്‍ഡിനേറ്റര്‍ ലിജു, വോളന്റിയര്‍ റോയി തോമസ് എന്നിവര്‍ പങ്കെടുത്തു.

date