Skip to main content
കലക്ടറേറ്റില്‍ കൊറോണ ഡിസ്ഇന്‍ഫക്ഷന്‍ ടണല്‍

കലക്ടറേറ്റില്‍ കൊറോണ ഡിസ്ഇന്‍ഫക്ഷന്‍ ടണല്‍

കലക്ടറേറ്റില്‍ കൊറോണ ഡിസ്ഇന്‍ഫക്ഷന്‍ ടണല്‍ സ്ഥാപിച്ചു. ക്ലോറിന്‍ മിശ്രിതമാണ് അണുവിമുക്തമാക്കാന്‍ ടണലില്‍ ഉപയോഗിക്കുന്നത്. കലക്ടറേറ്റിലും, തലശ്ശേരിയിലും, കണ്ണൂര്‍ മാര്‍ക്കറ്റിലുമായി ജില്ലയില്‍ മൂന്നിടത്താണ് ടണല്‍ സ്ഥാപിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. സ്ഥാപനങ്ങളുടെ പൊതുനന്മ ഫണ്ടുപയോഗിച്ചാണ് ടണല്‍ നിര്‍മിക്കുന്നത്. എ ഡി എം ഇ പി മേഴ്സി, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ തുടങ്ങിയവര്‍ സംബന്ധിച്ചു. 
 

date