Skip to main content

വൃക്കമാറ്റിവെച്ച രോഗികള്‍ക്ക് അത്യാവശ്യമരുന്നുകള്‍ എത്തിച്ച് നല്‍കി പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്

 

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവശ്യമരുന്നുകള്‍ ലഭിക്കാതെ കഷ്ടപ്പെടുന്ന വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് ആശ്വാസമായിരിക്കുകയാണ് പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള മരുന്ന് വിതരണം. പഞ്ചായത്തിലെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ആറുപേര്‍ക്കാണ് പഞ്ചായത്ത് അധികൃതര്‍ മരുന്നുകള്‍ എത്തിച്ചു നല്‍കിയത്.
പഞ്ചായത്ത് ഫണ്ടില്‍ നിന്നും 50,000 രൂപയ്ക്കുള്ള മരുന്നുകളാണ് അധികൃതര്‍ രോഗികള്‍ക്ക് എത്തിച്ചു നല്‍കിയത്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്കുള്ള ഒന്നാംഘട്ട മരുന്നു വിതരണം പൂര്‍ത്തിയാക്കി. തുടര്‍ന്നും ഇവര്‍ക്ക് മുടക്കമില്ലാതെ നല്‍കാനുള്ള മരുന്നുകള്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.  കൂടാതെ പഞ്ചായത്തിലെ മുഴുവന്‍ വൃക്ക രോഗികള്‍ക്കും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കും ആവശ്യമായ മരുന്നുകള്‍ നല്‍കാനും ഡയാലിസിസ് ആവശ്യമായവര്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ നല്‍കുന്നതിനുമായി തയ്യാറാക്കിയ മെയിന്റനന്‍സ് ഗ്രാന്റില്‍ നിന്നുള്ള മൂന്നുലക്ഷം രൂപയുടെ പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചതായും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്ലാത്തതിനാല്‍ പൊതു മാര്‍ക്കറ്റുകളില്‍ നിന്നാണ് എത്തിച്ചു നല്‍കിയത്.
 

date