Skip to main content

അടിയന്തര ചികിത്സക്ക് ആര്‍.സി.സിയിലെത്താന്‍ സുകുമാരന് തുണയായി ഫയര്‍ ഫോഴ്സ്

 

കീമോതെറാപ്പിക്ക് ശേഷം അടിയന്തരമായി ചെയ്യാനുള്ള റേഡിയേഷനായി രോഗിയെ മലപ്പുറത്ത് നിന്ന്  തലസ്ഥാന നഗരിയിലേക്കെത്തിച്ച് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍. ലോക്ക് ഡൗണില്‍ സര്‍വ്വതും നിശ്ചലമായ അവസ്ഥയിലാണ് ഫയര്‍ ഫോഴ്സ് തിരൂര്‍ യൂനിറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചെട്ടിപ്പടി സ്വദേശിയായ 56 കാരന്‍ സുകുമാരനെ തുടര്‍ ചികിത്സക്കായി തിരുവനന്തപുരത്തെത്തിച്ചത്.പരപ്പനങ്ങാടിയ്ക്ക് സമീപം  ചെട്ടിപ്പടിയില്‍ നിന്നായിരുന്നു ആ മഹനീയ മാതൃകയാത്ര. അഞ്ചു  ദിവസം  മുമ്പാണ്   സിവില്‍ ഡിഫന്‍സ് അംഗമായ സുധീഷ് തന്റെ  ബന്ധുവായ  സുകുമാരനെ തിരുവനന്തപുരം ആര്‍.സി.സിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി തിരൂര്‍ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ സമീപിച്ചത്. ക്യാന്‍സര്‍  ചികിത്സക്കായി ആര്‍.സി.സിയില്‍ എത്തണമെന്നും ആരും  ആശുപത്രിയില്‍  കൊണ്ടുപോകാനില്ലെന്നും   ലോക്ക്  ഡൗണ്‍ കാരണം വണ്ടി  കിട്ടുന്നില്ല എന്നും അറിയിക്കുകയായിരുന്നു.വിവരം  ഉടന്‍ തിരൂര്‍ ഫയര്‍ സ്റ്റേഷന്‍   എസ്.ടി.ഒ പ്രമോദ്,  പ്രതാപന്‍, മദനമോഹനന്‍,  ഗിരീഷ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ തുടങ്ങിയവര്‍ മേലുദ്യോഗസ്ഥ•ാരെ അറിയിക്കുകയും ദൂര യാത്രയ്ക്ക് അനുമതി തേടുകയും ചെയ്തു. അനുമതി ലഭിച്ചതോടെ ചൊവ്വാഴ്ച്ച രാത്രി ഒന്‍പതിന്  തിരൂര്‍  ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ തന്നെ ഡ്രൈവര്‍മാരായ നൂറുദ്ദീന്‍ ഹിലാല്‍, സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ യാത്ര ആരംഭിക്കുകയും ബുധനാഴ്ച്ച  പുലര്‍ച്ചെ  5:30 ന്  തിരുവനന്തപുരം ആര്‍സിസിയില്‍   രോഗിയുമായി എത്തുകയുമായിരുന്നു.  പ്രതിസന്ധി ഘട്ടത്തില്‍ ഫയര്‍ ഫോഴ്സ് ആശ്രയമായതിന്റെ ആശ്വാസത്തിലാണ് സുകുമാരനും കുടുംബവും.
 

date