Skip to main content

താലൂക്ക് സപ്ലൈ ഓഫീസ് സ്‌ക്വാഡ് 9 ക്രമക്കേട് കണ്ടെത്തി

   താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും നേതൃത്വത്തിലുള്ള പരിശോധനാ സ്‌ക്വാഡുകള്‍ ഇന്നലെ 09 പൊതുവിപണി പരിശോധനകള്‍ നടത്തിയതില്‍   09-ലും ക്രമക്കേടുകള്‍ കണ്ടെത്തി.  പരിശോധന ഊര്‍ജ്ജിതമാക്കണമെന്ന് കര്‍ശനനിര്‍ദ്ദേശം നല്‍കി.  പോലീസ്-വിജിലന്‍സ് ടീമിന്റെയും തഹസീല്‍ദാര്‍മാരുടെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും പരിശോധനകള്‍ തുടരുന്നു. പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.  അരി പയര്‍വര്‍ഗ്ഗങ്ങള്‍, എല്‍.പി.ജി ഉള്‍പ്പെടെയുള്ള 15 അവശ്യസാധനങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ട്. കമ്മ്യൂണിറ്റി കിച്ചനുകള്‍ക്ക് ഇതുവരെ  9591 കിലോഗ്രാം അരി വിതരണം ചെയ്തു.  
പിഎംജികെവൈപദ്ധതിയില്‍നിന്നുള്ള മെയ് മാസത്തെ വാതില്‍പ്പടി വിതരണം ആരംഭിച്ചു.  359 കടകളിലായി  1381  മെട്രിക് ്ണ്‍ അരി/ഗോതമ്പ് വിതരണം ചെയ്തു.
എല്ലാ അതിഥി തൊഴിലാളികള്‍ക്കും 5 കി.ഗ്രാം അരി അഥവാ 4 കി.ഗ്രാം ആട്ട നല്‍കി. ആകെ 9070 കിലോഗ്രാം അരിയും 148 കിലോഗ്രാം ആട്ടയും വിതരണം ചെയ്തിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date