Skip to main content

ഹോസ്റ്റല്‍ഫീസ് മുഖ്യമന്തിയുടെ ദുരിതാശ്വാസ  നിധിയിലേക്കു നല്‍കി വിദ്യാര്‍ഥിനി   

ഹോസ്റ്റല്‍ ഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കോളജ് വിദ്യാര്‍ഥിനി. തട്ട ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ പ്രഥമ അധ്യാപകന്‍ ഐക്കാട് വര്‍ഷാലയത്തില്‍  പ്രസന്നന്റ മകള്‍ വര്‍ഷാ പ്രസന്നനാണ് ഹോസ്റ്റല്‍ ഫീസ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി സംഭാവന ചെയ്തത്. 

തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ ഒന്നാം വര്‍ഷ എംഎസ്സി മാത്തമാറ്റിക്‌സ് വിദ്യാര്‍ഥിനിയാണ് വര്‍ഷ. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹോസ്റ്റല്‍ അടച്ചതിനാല്‍ കഴിഞ്ഞ ഒന്നര മാസമായി വര്‍ഷ വീട്ടിലാണ്. ഈ സാഹചര്യത്തിലാണ് ഹോസ്റ്റല്‍ ഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.  ചിറ്റയം ഗോപകുമാര്‍ എം എല്‍എ വിവരം അറിയിച്ചത് അനുസരിച്ച് വര്‍ഷയുടെ വീട്ടിലെത്തി പണം ഏറ്റുവാങ്ങി.

date