ലോക്ക്ഡൗണ്‍: 419 കേസുകള്‍, 419 അറസ്റ്റ്
ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ചവര്‍ക്കെതിരെ വ്യാഴം നാലു മണിക്ക് ശേഷം വെള്ളി നാലു മണി വരെ ജില്ലയില്‍ 419 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. 419 പേരെ അറസ്റ്റ് ചെയ്യുകയും 342 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിച്ചു. മാസ്‌ക്ക് ധരിക്കാത്തവര്‍ക്ക് 200 രൂപ ഫൈന്‍ അടയ്ക്കുന്നതിനുള്ള നോട്ടീസ് നല്‍കി. ഫൈന്‍ തുക കോടതിയിലാണ് അടയ്‌ക്കേണ്ടത്. ഇവര്‍ വീണ്ടും കുറ്റം ആവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 5000 രൂപയാകും പിഴ അടയ്‌ക്കേണ്ടി വരികയെന്നും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.
മറ്റു ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ അടച്ചു ഗതാഗതം കര്‍ശനമായി നിയന്ത്രിച്ചുള്ള വാഹനപരിശോധന തുടരുന്നു. ലോക്ക്ഡൗണ്‍ നിബന്ധനകളുടെ ലംഘനങ്ങള്‍ തടയും. വ്യാജചാരായ നിര്‍മാണത്തില്‍ ഏര്‍പെടുന്നവര്‍ക്കെതിരായ റെയ്ഡ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ ശക്തമായി തുടരുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
- Log in to post comments