Skip to main content

കോവിഡ് 19: മഹാമാരിക്കെതിരെ ജാഗ്രതാ സന്ദേശവുമായി കര്‍ട്ടൂണിസ്റ്റുകള്‍

 

കലാകാരന്മാരുടെ സംഘം മലപ്പുറത്ത് 'കാര്‍ട്ടൂണ്‍ മതില്‍' ഒരുക്കി

 

കോവിഡ് ജാഗ്രതയുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കാര്‍ട്ടൂണ്‍ സന്ദേശങ്ങളുമായി മലപ്പുറത്ത് 'കാര്‍ട്ടൂണ്‍ മതില്‍' ഒരുക്കി കലാകാരന്മാരുടെ കൂട്ടായ്മ. കളക്റ്ററേറ്റ് ബംഗ്ലാവിന്റെ ചുറ്റുമതിലാണ് അവര്‍ക്ക് കാന്‍വാസായത്. കേരള സാമൂഹിക സുരക്ഷാ മിഷനും കാര്‍ട്ടൂണ്‍ അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണന്‍, ഡാവിഞ്ചി സുരേഷ്, അനൂപ് രാധാകൃഷ്ണന്‍, രതീഷ് രവി, സുഭാഷ് കല്ലൂര്‍, ഷാജി സീതത്തോട്, സജീവ് ശൂരനാട്, ദിനേശ് ഡാലി, നൗഷാദ് വെള്ളലശ്ശേരി, കെ.വി.എം. ഉണ്ണി, സനീഷ് ദിവാകരന്‍ എന്നിവരാണ് കോവിഡ് പ്രമേയമാക്കി കാര്‍ട്ടൂണ്‍ വരച്ചത്.

ജില്ലാ പഞ്ചായത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ കാര്‍ട്ടൂണ്‍ മതില്‍ നാടിനു സമര്‍പ്പിച്ചു. ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം. മെഹറലി, ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന തുടങ്ങിയവര്‍ സംബന്ധിച്ചു.
 

date