Skip to main content

കുറ്റൂര്‍ തോട് സമഗ്ര വികസന പദ്ധതി യാഥാര്‍ത്ഥ്യമായി

 

കൈതത്തോട്ടില്‍ കയര്‍ ഭൂവസ്ത്രം വിരിച്ചു

 

വേങ്ങര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കുറ്റൂര്‍ തോടിന് ഭാഗമായ കൈതത്തോട് ഉള്‍പ്പടെയുള്ള തോടുകളില്‍ നടപ്പിലാക്കുന്ന കുറ്റൂര്‍ തോട് സമഗ്ര വികസന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുള്‍ ഹഖ് നിര്‍വഹിച്ചു. മുപ്പത് വര്‍ഷത്തിലധികമായി ഉപയോഗ ശൂന്യമായിരുന്ന തോടാണ് നവീകരണ പ്രവര്‍ത്തികള്‍ നടത്തി കയര്‍ ഭൂവസ്ത്രം വിരിച്ചത്. പ്രദേശത്തെ 300 ഓളം ഹെക്ടര്‍ കൃഷിസ്ഥലത്തേക്ക് ജലം ലഭ്യമാക്കിയിരുന്ന തോടായിരുന്ന കുറ്റൂര്‍ തോട് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന എന്നിവയിലുള്‍പ്പെടുത്തിയാണ് പ്രവര്‍ത്തികള്‍ നടത്തുന്നത്.

ജലത്തിന്റ ഒഴുക്ക് സുഗമമാക്കുന്നതിനായി 7.62 ലക്ഷം രൂപ ചെലവിലാണ് പ്രവര്‍ത്തികള്‍ നടത്തിയത്. കുറ്റൂര്‍ തോട്ടിലെ വയ്യട മുതല്‍ വേങ്ങരത്തോട്ടില്‍ ചേരുന്നത് വരെയുള്ള ഭാഗം ആഴം കൂട്ടും. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് 25 ലക്ഷം രൂപ മുടക്കി തോടിന്റെ ഭിത്തി കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കും. തോടിന്റ സമഗ്ര വികസനം പൂര്‍ത്തിയാവുന്നതോടെ കുറ്റൂര്‍ പാടശേഖരത്തില്‍ തരിശായി കിടക്കുന്ന മുഴുവന്‍ ഭൂമിയും കൃഷി യോഗ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ വി.കെ കുഞ്ഞാലന്‍ കുട്ടി, ജോയിന്റ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.ജി വിജയകുമാര്‍, പ്രോജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, ജില്ലാ വനിതാ ക്ഷേമവികസന ഒഫീസര്‍ രജനി പുല്ലാനിക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുലൈഖ മജീദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹൈദ്രോസ് പൊട്ടങ്ങല്‍, ജോയിന്റ ബി.ഡി.ഒ  പി. സി സുരേഷ് കുമാര്‍, വനിതാ ക്ഷേമ ഓഫീസര്‍ കെ.എന്‍ ജോമോന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഇ. മുഹമ്മദലി, സൈതലവി, കൃഷി ഓഫീസര്‍ നജീബ് ,അക്രഡിറ്റഡ് എഞ്ചിനീയര്‍മാരായ കെ.പി ഷിജുമോന്‍, എം. പ്രശാന്ത്, പാടശേഖര സമിതി പ്രതിനിധി ചെമ്പന്‍ ജാഫര്‍, തൊഴിലുറപ്പ് മേറ്റ് സുബൈദ തുടങ്ങിയവര്‍ സംവദിച്ചു.
 

date