Skip to main content

ലൈഫ് ഭവന പദ്ധതി: ഫേസ് 3 ലിസ്റ്റില്‍ ഉള്‍പെട്ടവര്‍ക്ക് സ്ഥലം വാങ്ങാന്‍ പദ്ധതി തയ്യാറായി

 

ലൈഫ് ഭവനപദ്ധതി ഫേസ് 3 ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭൂരഹിതരും ഭവനരഹിതരുമായ ഗുണഭോക്താക്കള്‍ക്ക് സ്ഥലം വാങ്ങുന്നതിനുള്ള പദ്ധതി നിര്‍വഹണം ഏലംകുളം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നിര്‍വ്വഹണം. ലൈഫ് പദ്ധതി ഫേസ് 3 ലിസ്റ്റില്‍പെട്ട ജനറല്‍ വിഭാഗത്തിലെ പത്ത് ഗുണഭോക്താക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം സ്ഥലം വാങ്ങാനായി നല്‍കാനാണ് തീരുമാനം. ഇതിനായി പത്തു പേര്‍ക്കുള്ള 20 ലക്ഷം രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.

വീടുവെക്കാന്‍ അനുയോജ്യമായ സ്ഥലമാണെങ്കില്‍ രജിസ്‌ട്രേഷനും മറ്റു നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി സ്ഥലം വാങ്ങുന്നതിനുള്ള പണം ഉടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. കൂടാതെ സ്ഥലം ലഭിച്ചാല്‍ ഉടന്‍ ഗുണഭോക്താക്കള്‍ക്ക് വീടുവെക്കാനുള്ള പണവും ലൈഫ് മിഷന്‍ മുഖേന ലഭ്യമാക്കും. 2019-20 വര്‍ഷത്തില്‍ ലൈഫ് മിഷന്‍ ഫേസ് 3 ലിസ്റ്റിലുള്‍പ്പെട്ട വീടുവെക്കാന്‍ സ്ഥലം ലഭിച്ച അഞ്ചു ഗുണഭോക്താക്കള്‍ക്ക് വീടുവെയ്ക്കുന്നതിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്.
 

date