Skip to main content

മരുതോങ്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം        

 

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ കോഴിക്കോട് ജില്ലയിലെ മരുതോങ്കര ഗ്രാമപഞ്ചായത്തില്‍ 2020-21 അദ്ധ്യയന വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുന്ന  പെണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസിലേക്ക് (സംസ്ഥാന സിലബസ്-ഇംഗ്ലീഷ് മീഡിയം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  ആകെയുള്ള 35 സീറ്റുകളില്‍ 90 ശതമാനം  പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്കും 10 ശതമാനം മറ്റ് വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുമായി നീക്കിവെച്ചിട്ടുള്ളതാണ്. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ള രക്ഷിതാക്കളുടെ മക്കള്‍ക്കാണ് പ്രവേശനം നല്‍കുന്നത്.  

സ്മാര്‍ട്ട് ക്ലാസ് മുറി തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍, സ്‌കൂളിനോടനുബന്ധിച്ച് ഹോസ്റ്റല്‍, സ്പെഷ്യല്‍ ട്യൂഷന്‍, ഇംഗ്ലീഷ് ഭാഷ ഉള്‍പ്പെടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുവാന്‍ പ്രത്യേക പ്രൊജക്ടുകള്‍ തുടങ്ങിയവ സര്‍ക്കാര്‍ ചുമതലയില്‍ സ്‌കൂളില്‍ ലഭ്യമാണ്.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ 2020 ജൂലൈ എട്ടിനകം  കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ ലഭ്യമാക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷ മാതൃക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും എസ്.സി പ്രൊമോട്ടര്‍മാരില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി  04952370379, 9072797643.

 

date