Skip to main content

ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 25 പ്രവാസികള്‍ 2 പേർ  ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍

 

 റാസൽഖൈമ,  ഷാർജ,  ദുബായ് എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ  ഇന്നലെ (ജൂണ്‍ 29) ജില്ലയിലെത്തിയത് 25 പാലക്കാട് സ്വദേശികള്‍. 

 റാസൽഖൈമ,  ഷാർജ,  ദുബായ് എന്നിവിടങ്ങളിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 25 പേരിൽ 2 പേർ  ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. 23  പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍  സെന്ററായ ചെമ്പൈ സംഗീത കോളേജില്‍  എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്.

ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 2563 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്  കെയര്‍ സെന്ററുകളിലുമായി നിലവില്‍ 2563 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 604 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.

 1959 പ്രവാസികള്‍  വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്

date