Skip to main content

കോട്ടപ്പടി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി കെട്ടിടം  ഉദ്ഘാടനം ചെയ്തു

 മലപ്പുറം ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി. ഉബൈദുള്ള എം.എല്‍.എ. നിര്‍വഹിച്ചു. സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച കെട്ടിടത്തില്‍  രണ്ടു നിലകളിലായി 10 ക്ലാസ് മുറികളാണുള്ളത്.  1.60 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സി.എച്ച്. ജമീല ടീച്ചര്‍ അധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഫസീന കുഞ്ഞിമുഹമ്മദ്,  കൗണ്‍സിലര്‍ വത്സല കുമാരി ടീച്ചര്‍, പ്രിന്‍സിപ്പല്‍ കെ.പി.ബീന, പ്രധാനധ്യാപിക സാലി ജോര്‍ജ്, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം. മണി, പി.ടി.എ. പ്രസിഡന്റ് പി.എം.ഫസല്‍, പി.ടി.എ. വൈസ് പ്രസിഡന്റ് യു.ജാഫര്‍, എം.പി.ടി.എ. പ്രസിഡന്റ് രമ്യ, മുന്‍ പി.ടി.എ. പ്രസിഡന്റുമാരായ എം.സുബൈര്‍, എം.ജലീല്‍, സ്റ്റാഫ് സെക്രട്ടറിമാരായ ഉസ്മാന്‍ മാസ്റ്റര്‍, കുഞ്ഞാലിക്കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date