Skip to main content

മാലിന്യങ്ങള്‍ ശേഖരിക്കും

 

 

 

കട്ടപ്പന നഗരസഭ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഓഫീസുകള്‍, സ്കൂളുകള്തുടങ്ങിയവയില്നിന്ന് മാലിന്യങ്ങള്തരം തിരിച്ച് ശേഖരിക്കുന്ന സമ്പ്രദായം  ജൂലൈ 1 മുതല്‍  നിലവില്വരുമെന്ന് നഗരസഭാ ചെയര്മാന്ജോയി വെട്ടിക്കുഴി അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിലെയും, മറ്റ് സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്നീക്കം ചെയ്യുന്നതിന് നഗരസഭ ആരോഗ്യവിഭാഗത്തില്മുന്കൂട്ടി രജിസ്റ്റര്ചെയ്യണം. നാളിതുവരെ രജിസ്ട്രേഷന്നടപടികള്പൂര്ത്തിയാക്കാത്ത ഓഫീസുകള്‍, കടകള്‍, ബാങ്കുകള്‍, സ്കൂളുകള്തുടങ്ങിയവര്‍ 'എന്റെ നഗരം സുന്ദര നഗരം' പദ്ധതിയില്രജിസ്ട്രേഷന്നടത്തി അംഗത്വം എടുക്കണം.

                രജിസ്റ്റര്ചെയ്തിരിക്കുന്ന സ്ഥാപനങ്ങള്ക്ക് മാലിന്യങ്ങള്തരം തിരിച്ച് നഗരസഭ വാഹനത്തില്നല്കുന്നതിന് ജൂലൈ 1 മുതല്ക്രമീകരണങ്ങള്ഏര്പ്പെടുത്തും. മാലിന്യങ്ങള്‍, നിരത്തുകള്‍, ജലാശയങ്ങള്‍, പൊതു സ്ഥലങ്ങള്എന്നിവിടങ്ങളില്‍  നിക്ഷേപിക്കുന്നവര്ക്കെതിരെ കര്ശന നിയമ നടപടികള്സ്വീകരിക്കും. രജിസ്റ്റര്ചെയ്തിട്ടുള്ള ഗുണഭോക്താക്കളില്നിന്ന് ജൈവ മാലിന്യങ്ങള്എല്ലാ ദിവസവും ശേഖരിക്കും.

                വൃത്തിയാക്കിയ പ്ലാസ്റ്റിക് എല്ലാ തിങ്കളാഴ്ചയും, വര്ക്ഷോപ്പ് മാലിന്യങ്ങള്ശനിയാഴ്ചകളിലും ശേഖരിക്കും. ശേഷിക്കുന്ന മറ്റ് അജൈവ മാലിന്യങ്ങള്എല്ലാ മാസത്തെയും അവസാനത്തെ വ്യാഴാഴ്ചയും ശേഖരിക്കും. ഓരോ സ്ഥാപനത്തില്നിന്നും ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവനുസരിച്ച്  നിശ്ചയിക്കുന്ന യൂസര്ഫീ ഓരോ മാസവും ഗുണഭോക്താക്കള്അടയ്ക്കണം. ജൈവ മാലിന്യങ്ങള്എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 4 മുതല്‍ 6 വരെ സ്ഥാപനങ്ങളുടെ മുമ്പില്നിന്ന് നഗരസഭാ വാഹനത്തില്ശേഖരിക്കും.

 

date