Skip to main content

അക്രമം തടയാൻ പോലീസിന്റെ പൊൽ-ആപ്പ്

അക്രമം തടയുന്നതിനും അക്രമിയെ അറസ്റ്റ് ചെയ്യുന്നതിനും പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ പൊൽ-ആപ്പ്. അക്രമികളുടേയും സാമൂഹ്യദ്രോഹികളുടേയും അക്രമത്തിനിരയാകുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരുടെയും സുരക്ഷയ്ക്കായി പൊൽ ആപ്പിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക സംവിധാനം എടുത്തുപറയേണ്ട സവിശേഷതയാണ്.
വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴോ നടന്നുപോകുമ്പോഴോ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യമോ അതിക്രമമോ ശ്രദ്ധയിൽപ്പെട്ടാൽ പൊൽ-ആപ്പിൽ സജ്ജീകരിച്ചിരിക്കുന്ന റിപ്പോർട്ട് ടു അസ് എന്ന ക്യാമറ ഐക്കണിൽ ക്ലിക്ക് ചെയ്ത് ഫോട്ടോ അല്ലെങ്കിൽ വീഡിയോ പകർത്തി അയച്ചു കൊടുക്കാം. ഇങ്ങനെ നേരിടുന്ന അതിക്രമങ്ങൾ തത്സമയം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കൈമാറാനും സാധിക്കും. കൂടാതെ കുറ്റകൃത്യം തടയുന്നതിനും കുറ്റവാളിയെ പിടികൂടുന്നതിനും ആപ്പിലൂടെ ലഭിക്കുന്ന ദൃശ്യങ്ങൾ പോലീസിനെ സഹായിക്കുകയും ഇത് പെട്ടെന്ന് നിയമനടപടികൾ സ്വീകരിക്കുന്നതിന് സഹായിക്കുകയും ചെയ്യും.
കേരളാ പോലീസിന്റെ വിവിധ പൊതുജന സേവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ പൊൽ-ആപ്പ്, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

date