Skip to main content

വിള ഇൻഷുറൻസ് പദ്ധതി ഓൺലൈനായി അപേക്ഷിക്കാം

കോവിഡ് ജാഗ്രതയുടെ ഭാഗമായി വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ ഓൺലൈൻ സംവിധാനം. കൃഷിഭവനുകളിൽ നേരിട്ട് പോയി അപേക്ഷകൾ നൽകുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. www.aims.kerala.gov.in/cropinsurance എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
മുഴുവൻ കർഷകരെയും പദ്ധതിയിൽ അംഗമാക്കാൻ കൃഷിവകുപ്പ് ജൂലൈ 15 വരെ എല്ലാ പഞ്ചായത്തുകളിലും ക്യാമ്പ് നടത്തും. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയും കേന്ദ്ര സർക്കാരുമായി ചേർന്ന് രണ്ട് ഇൻഷുറൻസ് പദ്ധതികളണ് നടപ്പിലാക്കുന്നത്. പദ്ധതിപ്രകാരം 27 ഇനം വിളകൾക്കാണ് പരിരക്ഷ. തുച്ഛമായ പ്രീമിയം അടച്ചാൽ വിളകളുടെ ഉൽപാദനം ചെലവിന് ആനുപാതികമായ തുക നഷ്ടപരിഹാരമായി ലഭിക്കും.
കേന്ദ്ര സർക്കാരുമായി ചേർന്ന് നടപ്പാക്കുന്ന രണ്ട് ഇൻഷുറൻസ് പദ്ധതികളാണ് പ്രധാനമന്ത്രി ഫസൽ ഭീമാ യോജനയും, കാലാവസ്ഥധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയും. അക്ഷയകേന്ദ്രം വഴിയും കൃഷിഭവൻ വഴിയും അപേക്ഷിക്കാം. ഫസൽ ബീമാ യോജന യിൽ ജില്ലയിലെ വാഴ, മരച്ചീനി വിളകളാണ് ഉൾപ്പെടുക. സീസണിൽ കിട്ടേണ്ടിയിരുന്ന വിളവിനെക്കാൾ കുറവാണെങ്കിലും നഷ്ടപരിഹാരം ലഭിക്കും. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി പ്രകാരം പ്രകൃതിക്ഷോഭത്താൽ ഉണ്ടാകുന്ന വിള നഷ്ടങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും. കേന്ദ്ര പദ്ധതികളിൽ ഈ സീസണിൽ ഇൻഷ്വർ ചെയ്യേണ്ട അവസാന തീയതി ജൂലൈ 31 ആണ്.

date