Skip to main content

പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോർ

പറപ്പൂക്കരയിൽ സംസ്ഥാന സർക്കാരിന്റെ സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോർ വരുന്നു. നന്ദിക്കര ദേശീയ പാതയോട് ചേർന്ന് പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നത്. ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് നന്ദിക്കര പഴയ പഞ്ചായത്ത് ഓഫീസിൽ സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് അദ്ധ്യക്ഷനാവുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാർത്തിക ജയൻ ആദ്യവിൽപ്പന നടത്തും.
 

date