Skip to main content

റിവോള്‍വിങ് ഫണ്ട്; അപേക്ഷിക്കാം

ജില്ലാ പഞ്ചായത്ത് 2020-21 ലെ ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട് അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിന് മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതയുള്ള ജില്ലാ പഞ്ചായത്ത് പരിധിയിലെ ക്ഷീരോല്പാദക സഹകരണ സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ജൂലൈ 10 നകം അതത് ക്ഷീരവികസന യൂണിറ്റുകളില്‍ നല്‍കണം. വിശദ വിവരങ്ങള്‍ ക്ഷീരവികസന യൂണിറ്റുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1761/2020)

 

date