Skip to main content

അംഗത്വം പുനസ്ഥാപിക്കാം

ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലെ 2015 ഏപ്രില്‍ മുതല്‍ അംശദായം മുടങ്ങി അംഗത്വം റദ്ദായ അംഗങ്ങള്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിനുള്ള തീയതി ജൂലൈ 10 വരെ നീട്ടി. 2020 ജൂലൈ 10 വരെ പുതിയ അംഗത്വം എടുക്കുന്നവര്‍ക്കും അംഗത്വം പുനസ്ഥാപിക്കുന്നവര്‍ക്കും ഭാഗ്യ കൂപ്പണിന് അര്‍ഹത ലഭിക്കും. ഭാഗ്യ കൂപ്പണ്‍ വിതരണം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസ് മുഖേന ജൂലൈ 20 വരെ നടത്തും. മസ്റ്ററിംഗ് ചെയ്യാത്ത ഭാഗ്യക്കുറി ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും ഈ വര്‍ഷം പെന്‍ഷന്‍ ആയ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കും (55 വയസും 10 വര്‍ഷം അംഗത്വ കാലയളവുമുള്ളവര്‍ക്ക്) ജൂലൈ 20 വരെ ഭാഗ്യ കൂപ്പണിന് അര്‍ഹതയുണ്ടെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1763/2020)
 

date