Skip to main content

താമരശ്ശേരിയില്‍ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു

 

 

 

 

 താമരശ്ശേരി കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു.  വിവിധയിനം നടീല്‍വസ്തുക്കളും ജൈവ ഉല്‍പ്പാദനോപാധികളും കര്‍ഷകര്‍ക്ക് നേരിട്ടു വാങ്ങാന്‍ സൗകര്യമൊരുക്കി  ഇക്കോ ഷോപ്പുമായി സഹകരിച്ച് കൃഷിഭവന്‍ പരിസരത്താണ് ചന്ത നടത്തിയത്.    താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു. കര്‍ഷകനില്‍ നിന്നും പോളിസിക്കുള്ള അപേക്ഷ വാങ്ങി, വിള ഇന്‍ഷുറന്‍സ് ദിനാചരണത്തിന്റെ ഉദ്ഘാടനവും പ്രസിഡന്റ് നിര്‍വഹിച്ചു.  

ഇക്കോ ഷോപ്പ് ഉല്‍പാദിപ്പിച്ച വിവിധയിനം പച്ചക്കറിത്തൈകള്‍, റമ്പൂട്ടാന്‍, മാങ്കോസ്റ്റീന്‍, മാവ് തുടങ്ങിയ ഫലവൃക്ഷത്തൈകള്‍, തെങ്ങിന്‍ തൈകള്‍, കമുകിന്‍ തൈകള്‍, കുറ്റിക്കുരുമുളക്, ഗ്രോബാഗുകള്‍, മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രം ഉല്‍പാദിപ്പിച്ച ട്രൈക്കോഡര്‍മ്മ, സ്യൂഡോമോണാസ്, ബീവേറിയ, വെര്‍ട്ടിസില്ലിയം, വേപ്പെണ്ണ, വേപ്പ് സോപ്പ്, അയര്‍ സൂക്ഷ്മ മൂലക വളങ്ങള്‍ എന്നീ ജൈവ ഉല്‍പാദനോപാധികള്‍ ചന്തയിലുണ്ടായിരുന്നു.

 

ജൂണ്‍ 21 മുതല്‍ ജൂലൈ 4 വരെയുള്ള തിരുവാതിര ഞാറ്റുവേലയില്‍ കാര്‍ഷിക ഉല്‍പാദനോപാധികള്‍ മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയാണ് ചന്തയുടെ ലക്ഷ്യം.  ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് നവാസ് ഈര്‍പോണ, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ മഞ്ജിത, വാര്‍ഡ് മെമ്പര്‍മാരായ ബിന്ദു ആനന്ദ്, പി.എ. മുഹമ്മദാലി മാസ്റ്റര്‍, രത്നവല്ലി, ശൈലജ, സരസ്വതി, കാര്‍ഷിക വികസന സമിതി അംഗങ്ങളായ ഗിരീഷ് തേവള്ളി, രാജേന്ദ്രന്‍, ഖാദര്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ പുല്ലങ്ങോട്ട്, സുധാകരന്‍, സുഭീഷ്, കൃഷി ഓഫീസര്‍ എം എം സബീന, കൃഷി അസ്സിസ്റ്റന്റുമാരായ പി.കെ.ജാരിസ്, ടി.ഹസീന, എം.എസ.റിഷാന, ഇക്കോ ഷോപ്പ് സെക്രട്ടറി ലളിത എന്നിവര്‍ പങ്കെടുത്തു.

 

 

 

date