Skip to main content

നവീകരിച്ച വിശ്വാസ് ഓഫീസ് ഉദ്ഘാടനം ജൂലൈ  മൂന്നിന്

 

 

കുറ്റകൃത്യങ്ങള്‍ക്ക് ഇരകളായവരുടെ ക്ഷേമത്തിനു വേണ്ടി  പ്രവര്‍ത്തിക്കുന്ന  വിശ്വാസിന്റെ നവീകരിച്ച   ഓഫീസിന്റെയും കൗണ്‍സിലിംഗ് റൂമിന്റെയും ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ജൂലൈ മൂന്നിന് രാവിലെ 11 ന് വി. കെ. ശ്രീകണ്ഠന്‍ എം.പി  നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അധ്യക്ഷനാകും.    സ്ത്രീകള്‍ ഉള്‍പ്പെടെ നല്‍കുന്ന പരാതികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദീകരണങ്ങള്‍ ബോധിപ്പിക്കാന്‍ ഓഫീസില്‍ കൗണ്‍സിലിംഗ് റൂം സജ്ജമാക്കിയിട്ടുണ്ട്.    കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള സ്‌നേഹിത പദ്ധതിയുമായി സഹകരിച്ചാണ് സ്ത്രീകളും കുട്ടികള്‍ക്കും അടക്കം കുറ്റകൃത്യങ്ങള്‍ക്ക് ഇരകളായവര്‍ക്കും കോവിഡ്  പോലെയുള്ള പകര്‍ച്ച വ്യാധികളുടെ ആഘാതത്താല്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്നവര്‍ക്കും സൗജന്യമായി കൗണ്‍സിലിംഗ് ഒരുക്കിയിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ച്ചകളിലും വിശ്വാസ്  ഓഫീസില്‍  ശാസ്ത്രീയ കൗണ്‍സിലിംഗ് പരിശീലനം ലഭിച്ച  കൗണ്‍സിലര്‍മാരുടെ സേവനം ഉണ്ടായിരിക്കും. ഈശ്വര്‍ ചാരിറ്റബിള്‍ ട്രസ്റ്റും ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റും കടമ്പഴിപ്പുറം കൈരളി പുരുഷ സ്വയം സഹായ സംഘവുമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ധനസഹായം നല്‍കിയത്.

 

date