Skip to main content

സി.ഡി.സികളില്‍ ഓണ്‍ലൈന്‍ കരിയര്‍ സേവനങ്ങള്‍

 

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന് കീഴിലെ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കരിയര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നു. എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കാനും ഉചിതമായ തീരുമാനം കൈകൊളളാനും ഉപകരിക്കുന്ന തരത്തിലാണ് പരിപാടി നടക്കുക. താത്പര്യമുളളവര്‍ ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ചിനകം www.cdckerala.in ല്‍ ഓണ്‍ലൈന്‍ കരിയര്‍ കൗണ്‍സിലിംഗ് ലിങ്ക് ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് സി.ഡി.സി ചിറ്റൂര്‍ -  0492-3223297, സി.ഡി.സി പേരാമ്പ്ര - 0496-2615500, സി.ഡി.സി കായംകുളം - 0479-2442502, സി.ഡി.സി. നെയ്യാറ്റിന്‍കര - 0471-2222548 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ മാനേജര്‍ അറിയിച്ചു.

date