Skip to main content

കോവിഡ് 19: ജില്ലയില്‍ 283 പേര്‍ ചികിത്സയില്‍

 

കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 283 പേരാണ് ചികിത്സയിലുള്ളത്.  ഇന്ന് (ജൂലൈ 1) ജില്ലയില്‍ 17 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

529 പേർക്കാണ് ഇതുവരെ  പരിശോധനാഫലം പോസിറ്റീവായത്. ഇന്ന് 36 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ഇതുവരെ 244 പേർ രോഗമുക്തി നേടി.  പുതുതായി 857 സാമ്പിളുകളും അയച്ചു. 

ഇതുവരെ 60156 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 674 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി.  നിലവില്‍ 11291 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.  

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847
 

date