Skip to main content

വിദ്യാഭ്യാസ ആനുകൂല്യ വിതരണം

പട്ടിക ജാതി വികസന വകുപ്പിന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പോര്‍ട്ടലായ ഇ-ഗ്രാന്‍ഡ് 3.0 (ലഴൃമി്വേ 3.0) പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായ സാഹചര്യത്തില്‍ പഴയ സോഫ്റ്റ് വെയര്‍ മുഖേന 2017-18 വരെയുള്ള ആനുകൂല്യ വിതരണം ജൂലൈ 31ന് അവസാനിപ്പിക്കും. പഴയ സോഫ്റ്റ് വെയര്‍ മുഖേന അര്‍ഹതപ്പെട്ടവരുടെ ഡാറ്റ എന്‍ട്രികള്‍ ജൂലൈ അഞ്ചിനകം ഫോര്‍വേഡ് ചെയ്യുകയും  അര്‍ഹതയില്ലാത്ത അപേക്ഷകള്‍ നിരസിക്കുകയും ചെയ്യും. അനുമതി ലഭിച്ച വിദ്യാര്‍ഥികളുടേത് ഉള്‍പ്പെടെയുള്ള ക്ലെയിമുകള്‍  ജൂലൈ 25നകം ഫോര്‍വേഡ് ചെയ്യണം. ജൂലൈ 31ന് ശേഷം ഇ-ഗ്രാന്‍ഡ്‌സ് പഴയ സോഫ്റ്റ്‌വെയര്‍ മുഖേന അനുവദിക്കില്ലെന്ന് അസി.ജില്ലാപട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
 

date