Skip to main content

വേങ്ങര ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതിയ കെട്ടിടങ്ങളായി

വേങ്ങര ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതിയ കെട്ടിടങ്ങള്‍ യാഥാര്‍ഥ്യമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പദ്ധതിയിലുള്‍പ്പെടുത്തി ഹൈസ്‌ക്കൂള്‍ വിഭാഗത്തിന്  അഞ്ച് കോടി രൂപ ചെലവില്‍ ഒരു അക്കാദമിക് ബ്ലോക്കും കിച്ചണ്‍ ബ്ലോക്കുമടക്കമുള്ള കെട്ടിടമാണ് നിര്‍മിച്ചിട്ടുള്ളത്. അക്കാദമിക്ക് ബ്ലോക്കില്‍  15 ക്ലാസ് മുറികള്‍, ഡിജിറ്റല്‍ ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, സ്റ്റാഫ് റൂം, എച്ച്.എം റൂം, ഓഫീസ് റൂം, മൂന്ന് ലാബുകള്‍, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളാണുള്ളത്. കിച്ചണ്‍ ബ്ലോക്കില്‍ അടുക്കള, സ്റ്റോറും, ഡൈനിങ് റൂം, വാഷ് റൂം, ഒരു ക്ലാസ് റൂം  എന്നീ സൗകര്യങ്ങളുമുണ്ട്. ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച കെട്ടിടങ്ങള്‍ കൈറ്റ്‌സ് ഭാരവാഹികള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി.
 

date