Skip to main content
കുന്നന്താനം പഞ്ചായത്തിലെ അലോപ്പതി, ആയുര്‍വേദം, ഹോമിയോ, മൃഗ ഡോക്ടര്‍മാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ആദരിക്കുന്നു.

ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോക്ടര്‍മാരെ ആദരിച്ചു

പത്തനംതിട്ട ജില്ലാ പഞ്ചായത്തും കുന്നന്താനം ഗ്രാമ പഞ്ചായത്തും സംയുക്തമായി
ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോക്ടര്‍മാരെ ആദരിച്ചു. കുന്നന്താനം പഞ്ചായത്തിലെ അലോപ്പതി, ആയുര്‍വേദം, ഹോമിയോ, മൃഗ ഡോക്ടര്‍മാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ രാധാകൃഷ്ണക്കുറുപ്പിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിന്‍ മുഖ്യ പ്രഭാഷണം നടത്തി. കുന്നന്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ രശ്മി ആര്‍ നായര്‍ ആയുര്‍വേദ ഡോക്ടര്‍ വിനീത
എന്നിവര്‍ സന്നിഹിതരായി. ഹോമിയോ, മൃഗ ഡോക്ടര്‍മാരെ സിസ്‌പെന്‍സറികളിലുമെത്തി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. ശ്രീലേഖ, ഷിനി കെ പിള്ള, ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ് ടി എന്‍ ശാന്തമ്മ, അംഗങ്ങളായ ജി ശശികുമാര്‍, ശ്രീദേവി സതീഷ് ബാബു, ഗ്രേസിമാത്യു, റാണിബാബു, പി ടി സുബാഷ്, ബാബു കൂടത്തില്‍, ടി ആര്‍ രാജു, ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.

 

 

date