Skip to main content
മണിമല ആറിന്റെ തീര സംരക്ഷണവുമായി ബന്ധപ്പെട്ട എന്റെ മണിമലയാര്‍ പദ്ധതിയുടെ കോര്‍ കമ്മറ്റിയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യുന്നു.

എന്റെ മണിമലയാര്‍ കോര്‍ കമ്മറ്റി യോഗം ചേര്‍ന്നു

 

മണിമല ആറിന്റെ തീര സംരക്ഷണവുമായി ബന്ധപ്പെട്ട എന്റെ മണിമലയാര്‍ പദ്ധതിയുടെ കോര്‍ കമ്മറ്റിയോഗം ചേര്‍ന്നു. യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റേയും ജില്ലാ ആസൂത്രണ സമതിയുടേയും നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി കൈകോര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്. കോയിപ്രം ബ്ലോക്ക് മെമ്പര്‍  ജിജി മാത്യു അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം  എസ്.വി. സുബിന്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പ്ലാനിങ് ഓഫീസര്‍ സാബു സി. മാത്യു, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍  പി.കെ.ഹരിദാസ്, ജില്ലാ ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ ജി. അരുണ്‍, മേജര്‍ ഇറിഗേഷന്‍  അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ജി ബിജു, കാര്‍ഡ് -കൃഷി വിജ്ഞാന കേന്ദ്രം ഓഫീസര്‍ ഡോ. റെന്‍സി കെ.എബ്രഹാം,  പുറമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനീത് കുമാര്‍,   ദാരിദ്ര്യ ലഘൂകരണ വിഭാഗം അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ പി.എന്‍.ശോഭന, ബയോഡൈവേഴ്‌സിറ്റി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മാത്യു. എം. തോമസ്, കായിക അധ്യാപകന്‍ അനീഷ് തോമസ്, ഇരവിപേരൂര്‍ സെന്റ്. ജോണ്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്,  കോയിപ്രം ബ്ലോക്ക് സെക്രട്ടറി എസ്. വേണുഗോപാല്‍, പുറമറ്റം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി.പി. കുമാര്‍, സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥന്‍ പി.എ. ആരിഫ്, ഫോക് ലോര്‍ കലാകാരന്‍  ശശി ജനകല, വാര്‍ഡ് മെമ്പര്‍ സജി ചാക്കോ, അത്‌ലറ്റുകള്‍  തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

date