Skip to main content

രണ്ടു സ്പെഷല്‍ ട്രെയിനുകളിലായി ജില്ലക്കാരായ ആറു പേര്‍കൂടി എത്തി

 

ഇതര സംസ്ഥാനങ്ങളില്‍നിന്ന് നിസാമുദീന്‍-എറണാകുളം, മുംബൈ- തിരുവനന്തപുരം സ്പെഷല്‍ ട്രെയിനുകളായി ബുധനാഴ്ച (ജൂലൈ 1) പത്തനംതിട്ട ജില്ലക്കാരായ ആറു പേര്‍കൂടി എത്തി. നിസാമുദീന്‍- എറണാകുളം സ്പെഷല്‍ ട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ അഞ്ചു പേരാണെത്തിയത്. ഇവര്‍ അഞ്ചു പേരും വീടുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുംബൈ-തിരുവനന്തപുരം സ്പെഷല്‍ ട്രെയിനില്‍ ജില്ലയില്‍ നിന്നുള്ള ഒരാളെത്തി. ഇയാളെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.

date