Skip to main content

30 പേര്‍ക്ക് രോഗമുക്തി

 

 

315 പേര്‍കൂടി നിരീക്ഷണത്തില്‍

ഇന്ന്  രോഗമുക്തി നേടിയത് 30 പേർ
കോഴിക്കോട് എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന
1 ) കോർപറേഷൻ - 1 പുരുഷൻ (27)
2,3,4)  വടകര - 2 പുരുഷൻമാർ (19, 33), 1 സ്ത്രീ (59)
5) രാമനാട്ടുകര  -  1 പുരുഷൻ (37)
6) ബാലുശ്ശേരി  - 1 പുരുഷൻ (46)
7) പനങ്ങാട് - 1 പുരുഷന്‍ (26)
 8,9,10) തിരുവള്ളൂർ - 3 പുരുഷന്മാർ (42, ,30, 32)
11) വില്യാപ്പള്ളി - 1 പുരുഷൻ (26)
12) വേളം - 1 പുരുഷൻ (42)
13) കാക്കൂർ - 1 പുരുഷൻ (42)

എന്‍.ഐ.ടി. എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന
14) വാണിമേൽ - 1 സ്ത്രീ (23)
15) മണിയൂർ - 1 പുരുഷൻ  (29)
16, 17, 18) ഒളവണ്ണ - 2 ആൺകുട്ടികൾ (4,11), 1 പുരുഷൻ (19)
19) കൊയിലാണ്ടി - 1 പുരുഷൻ (27)
20) കൈതപ്പൊയിൽ - 1 സ്ത്രീ (44)
21, 22, 23, 24) പുറമേരി - 2 സ്ത്രീകൾ (23,56), 1 പെൺകുട്ടി (2), 1 ആൺകുട്ടി (6)
25, 26) ആയഞ്ചേരി - 1 പുരുഷൻ (19), 1 ആൺകുട്ടി (17)
27, 28) ചോറോട് - 1 സ്ത്രീ (36), 1 ആൺകുട്ടി (17)
29) വടകര - 1 പുരുഷൻ (35)
30) പുതുപ്പാടി - ഒരു വയസ്
 
ഇന്ന്  പുതുതായി വന്ന 315 പേര്‍ ഉള്‍പ്പെടെ  ജില്ലയില്‍ 10770 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 77961 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്ന 140 പേര്‍ ഉള്‍പ്പെടെ 780 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 322 പേര്‍ മെഡിക്കല്‍ കോളേജിലും 131 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 70 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, 95 പേര്‍ ഫറോക്ക്  കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, 162 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്.  228 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 2410 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 56,672 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 54,775 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 53,438 എണ്ണം നെഗറ്റീവ് ആണ്.  പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1897 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.

ജില്ലയില്‍ ഇന്ന് വന്ന 126 പേര്‍ ഉള്‍പ്പെടെ ആകെ 3,717 പ്രവാസികളാണ് നിരീക്ഷണത്തില്‍  ഉള്ളത്.  ഇതില്‍ 614 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 3,021 പേര്‍ വീടുകളിലും, 82 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍   16 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 25,235 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും     സ്‌ക്രീനിംഗ്,   ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 10 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 1376 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.
ഇന്ന് ജില്ലയില്‍ 4654 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 11,570 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരുന്നു. വാട്‌സ്ആപ്പിലൂടേയും എന്‍.എച്ച്.എം, മാസ് മീഡിയ വിംഗ് ഫേസ്ബുക്ക് പേജിലൂടേയും കൊറോണ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. പത്രദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകള്‍ നിരീക്ഷിക്കുകയും മീഡിയ സര്‍വ്വൈലന്‍സ് റിപ്പോര്‍ട്ട് സംസ്ഥാന സെല്ലിലേക്ക് അയക്കുകയും ചെയ്തു.

date