Skip to main content

മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍ ടെക്‌നോളജി: അപേക്ഷ ക്ഷണിച്ചു

ടെൻഡർ ക്ഷണിച്ചു

 

എറണാകുളം: വനിത ശിശു വികസന വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കോതമംഗലം ഐ.സി.ഡി.എസ്  പ്രൊജക്ടിലേക്ക് 2020-21 സാമ്പത്തിക വർഷത്തിൽ കരാർ അടിസ്ഥാനത്തിൽ ജീപ്പ് അല്ലെങ്കിൽ കാർ വാടകക്ക് ഓടുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 30. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0485 2822372.

 

മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍ ടെക്‌നോളജി:

അപേക്ഷ ക്ഷണിച്ചു

 

 

കേരളസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണ്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍ ടെക്‌നോളജിയില്‍(1 മാസം ദൈര്‍ഘ്യം) പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. 

 മെഷീന്‍ ലേണിംഗിലൂടെ കമ്പ്യൂട്ടറിനെ സെറ്റ് ഓഫ് ഡാറ്റയില്‍  ട്രെയിന്‍ ചെയ്യിക്കാനും അതിനനുസരിച്ച്, ഔട്ട്പുട്ട് നിര്‍ണയിക്കാനുമാണ് ഉപയോഗിക്കുന്നത്. ആരോഗ്യം,ഐടി മേഖലകളില്‍ മെഷീന്‍ ലേണിംഗ് തുറന്നുതരുന്ന തൊഴിലവസരങ്ങള്‍ അനവധിയാണ്. ഈ കോഴ്‌സ് ഓണ്‍ലൈനായി പഠിക്കാവുന്നതുമാണ്. സെപ്റ്റംബര്‍ 18 വരെ അപേക്ഷിക്കാം. ഫോണ്‍ : 8281963090 

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം : ksg.ketlron.org.

വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, റെയില്‍വേ ലിങ്ക് റോഡ്,കോഴിക്കോട്

date