Skip to main content

പാലക്കാട് പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്റർ പ്രിൻസിപ്പാൾ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട് കുഴൽമന്ദത്ത് പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 20,000 രൂപ ഓണറേറിയം. ഒരു വർഷത്തെക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനായി ഹയർ എഡ്യൂക്കേഷൻ വകുപ്പിൽ നിന്നും പ്രൻസിപ്പാൾ/സെലക്ഷൻ ഗ്രേഡ് ലക്ചറർ/സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം 30ന് വൈകുന്നേരം അഞ്ചിന് മുമ്പ് ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികസ്ഭവൻ.പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2737246.
പി.എൻ.എക്‌സ്. 3199/2020

date