Skip to main content

തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം

സംസ്ഥാന വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള 12 ഐ.ടി.ഐ കളിലായി 13 ട്രേഡുകളിൽ പ്രവേശനത്തിന് തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ അംഗങ്ങളുടെ മക്കൾക്ക് അപേക്ഷിക്കാം. 260 സീറ്റുകളാണ് സംവരണം ചെയ്തിട്ടുള്ളത്. www.labourwelfarefund.in യിൽ ഓൺലൈനായി 28ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2570440, 9747625935.
പി.എൻ.എക്‌സ്. 3200/2020

date