Skip to main content

കെ എസ് ആർ ടി സി ഓർഡിനറി ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു

കെ എസ് ആർ ടി സി ഇരിങ്ങാലക്കുട - തൃപ്രയാർ - ചാലക്കുടി അൺലിമിറ്റഡ് സ്റ്റോപ്പ്‌ ഓർഡിനറി ബസ് സർവ്വീസ് കെ. യു. അരുണൻ എം. എൽ. എ ഫ്ലാഗ് ഓഫ് ചെയ്തു.  യാത്രക്കാർക്ക് എവിടെനിന്ന് വേണമെങ്കിലും കയറാനും ഇറങ്ങാനും കഴിയും എന്നതാണ് ഈ സർവീസിന്റെ പ്രത്യേകത. രാവിലെ 6.30 ന് ഇരിഞ്ഞാലക്കുടയിൽ നിന്നും  കാട്ടൂർ വഴി തൃപ്രയാറിലേക്ക് സർവീസ് ആരംഭിക്കുകയും തുടർന്ന് അവിടെനിന്നും തൃപ്രയാർ -ചാലക്കുടി റൂട്ടിൽ സർവീസ് നടത്തുകയും ചെയ്യും. തുടർന്ന് വൈകിട്ട് 7.55 ന് തൃപ്രയാറിൽ നിന്ന് പുറപ്പെട്ട് ഇരിഞ്ഞാലക്കുടയിൽ സർവീസ് അവസാനിപ്പിക്കും. ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എ. മനോജ്‌കുമാർ, ഇരിങ്ങാലക്കുട നഗരസഭ പ്രതിപക്ഷ നേതാവ് പി. വി. ശിവകുമാർ, കെ. എസ്. ആർ. ടി. സി. ചാലക്കുടി എ. ടി. ഒ ടി. കെ. സന്തോഷ്‌, ഇരിങ്ങാലക്കുട സ്റ്റേഷൻ ഇൻ ചാർജ് പി. അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കെ. എസ്. ആർ. ടി. സി  ജീവനക്കാരും യൂണിയൻ പ്രതിനിധികളും പങ്കെടുത്തു.

date