Skip to main content

അറിയിപ്പുകൾ

ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ചേർപ്പ് ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലേക്ക് 2020-21 സാമ്പത്തിക വർഷത്തേക്ക് ടാക്‌സി പെർമിറ്റുള്ള ജീപ്പ്/കാർ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. സെപ്റ്റംബർ 28 ഉച്ച 1 മണി വരെ ടെണ്ടർ ഫോം ലഭിക്കും. അന്ന് വൈകീട്ട് മൂന്ന് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0487 2348388

 

പിഎംഇജിപി സ്‌കീമിൽ വ്യവസായം ആരംഭിക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടപ്പിലാക്കി വരുന്ന പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി (പിഎംഇജിപി) പുതുതായി വ്യവസായം ആരംഭിക്കാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യാ ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് കേരള ഖാദി ബോർഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ വ്യവസായം ആരംഭിക്കുന്നതിന് 25 ലക്ഷം വരെയാണ് പദ്ധതിക്കായി വകയിരുത്തിയത്. പിഎംഇജിപി അപേക്ഷകൾ www.kviconline.gov.in/pmegp എന്ന സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് തൃശൂർ പാലസ് റോഡിലുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2338699

date