Skip to main content

നീറ്റ്, എൻജിനിയറിങ് എൻട്രൻസ് പ്രവേശന പരീക്ഷാ പരിശീലനം

2020 മാർച്ചിലെ പ്ലസ്ടു സയൻസ്, കണക്ക് വിഷയത്തിൽ കുറഞ്ഞത് നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡിൽ കുറയാതെ വിജയിച്ച പട്ടിക വർഗ വിദ്യാർത്ഥികൾക്ക് 2021 ലെ നീറ്റ്, എൻജിനിയറിങ് എൻട്രൻസ് പരീക്ഷകൾക്കുള്ള പരിശീലനത്തിന് പട്ടികവർഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.  2020 ലെ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒരു വർഷം നീണ്ടുനിന്ന പരിശീലനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും പരിഗണിക്കും.  എന്നാൽ രണ്ടിൽ കൂടുതൽ പ്രവേശന പരീക്ഷാ പരിശീലനത്തിൽ പങ്കെടുത്തവരെ പരിഗണിക്കില്ല.  അപേക്ഷകരിൽ നിന്ന് ഏറ്റവും യോഗ്യരായ 90 പേർക്കാണ് പ്രവേശനം.  സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനം മുഖേനയാണ് ദീർഘകാലത്തെ പ്രത്യേക പ്രവേശന പരീക്ഷാ പരിശീലന പരിപാടി (ഓൺലൈൻ ക്ലാസുകൾ) നടത്തുന്നത്.  പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് താൽപര്യമുള്ള പട്ടികവർഗ വിദ്യാർത്ഥികൾ പേര്, മേൽവിലാസം, ഫോൺ നമ്പർ, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താസമിച്ച് പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം എന്നിവ വെള്ളക്കടലാസിൽ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്ടു പരീക്ഷയുടെ സർട്ടിഫിക്കറ്റിന്റെയും ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി നെടുമങ്ങാട്, കാഞ്ഞിരപ്പള്ളി, ഇടുക്കി, അട്ടപ്പാടി, കണ്ണൂർ, നിലമ്പൂർ, കൽപ്പറ്റ എന്നീ പ്രോജക്ട് ഓഫീസുകളിലും പുനലൂർ, റാന്നി, അടിമാലി, മൂവാറ്റുപുഴ, ചാലക്കുടി, പാലക്കാട്, സുൽത്താൻബത്തേരി, മാനന്തവാടി, കാസർഗോഡ്, കോഴിക്കോട് എന്നീ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുകളിലും സെപ്റ്റംബർ 30ന് വൈകിട്ട് 5 മണിക്ക് മുമ്പ് നൽകണം. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ലാപ്‌ടോപ്പ്/ സ്മാർട്ട് ഫോൺ/ ഇന്റർനെറ്റ് സൗകര്യം ഉണ്ടായിരിക്കണം.  
കൂടുതൽ വിവരങ്ങൾക്ക് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റുമായി ബന്ധപ്പെടണം.  ഫോൺ: 0471 2304594, 2303229.
പി.എൻ.എക്‌സ്. 3253/2020
 

date