Skip to main content

കോവിഡ് പ്രതിരോധത്തിൽ യുവജനങ്ങളുടെ സേവനം മാതൃകാപരം:  മന്ത്രി ഇ.പി ജയരാജൻ

കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിലെ യുവജനങ്ങൾ മാതൃകാ പരമായി സേവനം നടത്തിയെന്നു കായിക യുവജനകാര്യ മന്ത്രി ഇ. പി ജയരാജൻ. സ്വാമി വിവേകാനന്ദന്റെ ജൻമദിനത്തോട് അനുബന്ധിച്ച് യുവജന കമ്മീഷൻ സംഘടിപ്പിച്ച ദേശീയ യുവജന ദിനാഘോഷം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാമി വിവേകാനന്ദന്റെ ജീവിത സന്ദേശം പ്രവൃത്തികളിലൂടെ പിന്തുടരണം. യുവജനങ്ങളിലാണ് നാടിന്റെ പ്രതീക്ഷ. യുവതയാണ് കാലഘട്ടത്തെയും ഭാവിയേയുമെല്ലാം നിയന്ത്രിക്കുന്ന ചാലകശക്തിയായി നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ രംഗത്തെ ആപത്തുകൾക്കെതിരായ ബോധവത്കരണത്തിനും ലഹരിക്കെതിരായ പ്രവർത്തനങ്ങൾക്കും യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും മന്ത്രി നിർദ്ദേശിച്ചു. യുവജന ദിനാഘോഷത്തിന്റെ ഭാഗമായി യുവജന കമ്മീഷൻ നടത്തിയ പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും മന്ത്രി നർവഹിച്ചു. യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം അധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്മീഷൻ അംഗങ്ങൾ സന്നിഹിതരായി.
 പി.എൻ.എക്സ്. 217/2021
 

date