Skip to main content

കോവിഡ് -19: ധനസഹായത്തിന്  അപേക്ഷിക്കാം

           കേരളാ   ഷോപ്സ്     ആന്‍ഡ് കമ്മേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി  ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളില്‍ ധനസഹായം ലഭിക്കാത്തവര്‍ക്ക് 1000 രൂപ കോവിഡ് -19  ധനസഹായം വിതരണം ചെയ്യുന്നു. ഇതിന് തുക ലഭിക്കാത്ത അംഗങ്ങള്‍ പുതുതായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട  അവസാന തീയതി  ആഗസ്റ്റ് 12.   അപേക്ഷ സമര്‍പ്പിക്കുന്നതിന്   boardswelfareassistance.lc.kerala.gov.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കഴിഞ്ഞ വര്‍ഷം കോവിഡ് ധനസഹായം ലഭിച്ച അംഗങ്ങളില്‍ ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചിട്ടുള്ളവര്‍, കൃത്യമായ അക്കൗണ്ട് വിവരങ്ങള്‍ ഇടുക്കി ജില്ലാ ഓഫീസില്‍ അറിയിക്കണം. ഫോണ്‍-:04862 229474, 8281120739

date