Skip to main content

മെറിറ്റ് അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

   2020-21 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെരിറ്റ് അവാര്‍ഡ് നല്‍കുന്നതിനായി മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അംഗത്വമെടുത്ത് രണ്ടുവര്‍ഷം പൂര്‍ത്തിയാവുകയും 2021 മാര്‍ച്ച് വരെ മുടക്കമില്ലാതെ വിഹിതം അടക്കുകയും ചെയ്തിട്ടുള്ള ക്ഷേമനിധി അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. www.kmtboard.in  വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2021 ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
 

date