Skip to main content

 പ്രത്യുഷ പദ്ധതിയുടെ സ്ക്രീനിംഗ് ടെസ്റ്റ് നവംബർ രണ്ടിന്

 

 

കാക്കനാട് : 2021-22 വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്ന 'പ്രത്യുഷ ' പദ്ധതിയുടെ സ്ക്രീനിംഗ് ടെസ്റ്റ് നവംബർ രണ്ടിന് നടക്കും. അപേക്ഷ നൽകിയിരിക്കുന്ന വിദ്യാർത്ഥികൾക്ക് പഠിക്കുന്ന വിദ്യാലയങ്ങളിൽ തന്നെ ഓൺലൈൻ പരീക്ഷയെഴുതാം. പരീക്ഷയെഴുതുന്നവർ പകൽ 1.30 ന് സ്കൂളുകളിലെത്തണം. നോഡൽ അധ്യാപികയുടെ മേൽനോട്ടത്തിലായിരിക്കും പരീക്ഷ . 1200 വിദ്യാർത്ഥികളാണ് അപേക്ഷിച്ചിരിക്കുന്നത്. സ്ക്രീനിംഗ് ടെസ്റ്റിൽ നിന്നും തിരഞ്ഞെടുക്കുന്ന 300 വിദ്യാർത്ഥികൾക്കാണ് സൗജന്യ പരിശീലനം ലഭിക്കുക. 

 

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഗവൺമെൻറ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകി സ്കോളർഷിപ്പിന് 

യോഗ്യരാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് . ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ എൻസൈൻ എന്ന ഏജൻസിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പെട്രോനെറ്റ് ആവശ്യമായ സാമ്പത്തിക സഹായം നൽകും. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കുന്നവർക്ക് മൂന്ന് മാസത്തെ പരിശീലനമാണ് നൽകുന്നത്. സ്ക്രീനിംഗ് ടെസ്റ്റ് നടത്തുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗം ജില്ലാ കളക്ടർ ജാഫർ മാലികിന്റെ അധ്യക്ഷതയിൽ ചേംബറിൽ ചേർന്നു. വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഹണി.ജി. അലക്സാണ്ടർ , പെട്രോനെറ്റ് സീനിയർ മാനേജർ ആശിഷ് ഗുപ്ത, എൻസ്കൂൾ സി.ഇ.ഒ മുഹമ്മദ് യാസീൻ , ഡയറക്ടർമാരായ അഹമ്മദ് സാജു, സായ് കൃഷ്ണൻ എന്നിവർ സംബന്ധിച്ചു

date