Skip to main content

മോട്ടോർ വാഹന വകുപ്പ് പരാതി പരിഹാര അദാലത്ത് "വാഹനീയം 2022" ഇന്ന് (ഒക്ടോബർ 22 )

 

മോട്ടോർ വാഹന വകുപ്പിലെ ഓഫീസുകളിൽ തീർപ്പാക്കാൻ ബുദ്ധിമുട്ട് നേരിടുന്ന അപേക്ഷകൾക്കും പരാതികൾക്കും തീർപ്പ് കൽപ്പിക്കാൻ പരാതി പരിഹാര അദാലത്ത്  "വാഹനീയം 2022" ഇന്ന് (ഒക്ടോബർ 22 ) രാവിലെ 10 മണിക്ക് അയ്യന്തോൾ കോസ്റ്റ്ഫോർഡ് ഹാളിൽ ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട  പരാതികളും തീർപ്പാക്കാതെയുള്ള അപേക്ഷകളും മന്ത്രി നേരിട്ട് കേൾക്കും. വകുപ്പിലെ വിവിധ പരാതികളിൽ ദ്രുതഗതിയിലുള്ള നടപടികളും തീർപ്പാക്കലും നടത്തും. ഓൺലൈൻ ഇടപാടുകൾക്കുള്ള സൗകര്യവും ഉണ്ടായിരിക്കും.

റവന്യൂമന്ത്രി കെ രാജൻ അധ്യക്ഷത  വഹിക്കുന്ന ചടങ്ങിൽ പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു എന്നിവർ മുഖ്യാതിഥികളാകും. മേയർ എം കെ വർഗീസ്, ടി എൻ പ്രതാപൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, എംഎൽഎമാർ, തൃശൂർ കോർപ്പറേഷൻ കൗൺസിലർ സുനിത വിനു, അഡീഷണൽ  ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോദ് ശങ്കർ എന്നിവർ പങ്കെടുക്കും.

date